
ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ് സി ആർ വി ടി ടി ഐ ഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ പരിപാടികളും സമാപിച്ചു. സ്കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ റിട്ട. ഐ പി എസ് ഉദ്ഘാടനം ചെയ്തു.
ടീച്ചർ എഡ്യൂക്കേറ്റർ ശുഭാചന്ദ്രൻ അധ്യക്ഷയായി. 'വായനയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പത്തനംതിട്ട ഡയറ്റ് മുൻ സീനിയർ ലക്ചറർ ശ്രീകുമാർ എസ് നായർ ക്ലാസ് നയിച്ചു. വായന അറിവ് നേടാൻ സഹായിക്കുന്നതോടൊപ്പം ഏകാഗ്രതയും ഓർമശക്തിയും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ സാംസ്കാരികമായി ഉയർത്താൻ വായനയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കയ്യെഴുത്ത് മാഗസിൻ്റെ പ്രകാശനകർമ്മവും അദ്ദേഹം നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മെർലിൻ മറിയം വർഗീസ്, അധ്യാപിക ബിന്ദു.ആർ, ടീച്ചർ എഡ്യൂക്കേറ്റർ ആഷ്ലി പി കോശി, സായൂജ് എസ് രാജ്, അനഘ ചന്ദ്രൻ സി, അധ്യാപകൻ ദേവനാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.











